ചരിത്രമുറങ്ങുന്ന താഴ് വര യിലൂടെ ..
ഇന്നലെ ഞാനൊരു യാത്ര പോയി ..
ഇന്നലെ ഞാനൊരു യാത്ര പോയി ..
മാവേലി വാണൊരു കാലം കണ്ടു ..
മാലോകരെല്ലാരും ഒന്നുപോലെ ...
മാലോകരെല്ലാരും ഒന്നുപോലെ ...
പിന്നെയും പോയി ഞാൻ ഏറെ ദൂരം ...
ദ്വാരകാപുരിയിലും എത്തിയല്ലോ ..
ദ്വാരകാപുരിയിലും എത്തിയല്ലോ ..
കണ്ണനെ കണ്ടു രാസലീല കണ്ടു ..
യമുനയും കടന്നു ഞാൻ പോന്നുവല്ലോ ..
യമുനയും കടന്നു ഞാൻ പോന്നുവല്ലോ ..
അങ്ങനെ നില്ക്കുന്ന നേരമെന്നിൽ ..
ഭാരത കഥയുടെ ചുരുളഴിഞ്ഞു ...
ഭാരത കഥയുടെ ചുരുളഴിഞ്ഞു ...
കള്ളവും, ചതിയും നിറഞ്ഞ ലോകം ..
നന്മകള്‍ തിന്മകളായി മാറി ..
നന്മകള്‍ തിന്മകളായി മാറി ..
ചന്തമുള്ളോരു പെണ്ണിനാലേ അവിടൊരു ..
കുരുക്ഷേത്ര യുദ്ധമുണ്ടായ്...
കുരുക്ഷേത്ര യുദ്ധമുണ്ടായ്...
പിന്നെയും നീങ്ങി ഞാൻ മടുത്തിടാതെ..
കേരളകരയിലും എത്തിനിന്നു ..
കേരളകരയിലും എത്തിനിന്നു ..
കലാപങ്ങൾ ഒന്നൊന്നായി തെളിഞ്ഞു വന്നു ..
വെട്ടിയ കബന്ധങ്ങൾ കോമരം തുള്ളുകയായ്..
വെട്ടിയ കബന്ധങ്ങൾ കോമരം തുള്ളുകയായ്..
കണ്ണുകൾ പൂട്ടി ഞാൻ ഓടി ദൂരം ...
ഇന്നിന്റെ താഴ് വര യിൽ വന്നു നിന്നു..
ഇന്നിന്റെ താഴ് വര യിൽ വന്നു നിന്നു..
പന്തിരു കുലത്തിൻറെ കഥകള്‍ മാറി
അവിടെയിന്നോ മനുഷ്യ മൃഗങ്ങളുടെ കേന്ദ്രമത്രേ..
അവിടെയിന്നോ മനുഷ്യ മൃഗങ്ങളുടെ കേന്ദ്രമത്രേ..
അച്ഛനും അമ്മയും മക്കളുമായ് ബന്ധങ്ങളില്ല ..
വെറും ബന്ധനങ്ങൾ ...
വെറും ബന്ധനങ്ങൾ ...
കാമവും കോപവും നാള്‍ക്കു നാളേറിടുമി..
ചുടലക്കളത്തിലെ നശിച്ച ഗന്ധം...
ചുടലക്കളത്തിലെ നശിച്ച ഗന്ധം...
ഇനി വരും തലമുറയുടെ തളിർ നാമ്പിനെ..
വിടരുവാനാകാതെ കരിച്ചിടുന്നു...
വിടരുവാനാകാതെ കരിച്ചിടുന്നു...
ഒന്നും കാണുവാനാകാതെ ഞാൻ തിരിഞ്ഞീടുമ്പോൾ..
എങ്ങു നിന്നോ ഒരു തേങ്ങൽ കേട്ടു..
എങ്ങു നിന്നോ ഒരു തേങ്ങൽ കേട്ടു..
ഓടിച്ചെന്നു ഞാൻ നോക്കും നേരം ...
സർവ്വം സഹയാം എൻ ഭൂമി മാതാ ..
സർവ്വം സഹയാം എൻ ഭൂമി മാതാ ..
ആത്മാഹൂതിയ്ക്കായ് അഗ്നിയെ കൂട്ടീടുന്നു..
അരുതെന്ന് തടയുവാൻ ആയിടാതെ ..
ഞാനുമാ തീയിൽ വെന്തുപോയി ..
അരുതെന്ന് തടയുവാൻ ആയിടാതെ ..
ഞാനുമാ തീയിൽ വെന്തുപോയി ..
മാലോകരെ നിങ്ങൾ ഓർത്തുകൊള്‍ക ..
നാശത്തിൻ കാലം അടുത്തു തന്നെ .....
നാശത്തിൻ കാലം അടുത്തു തന്നെ .....
നന്നായിരിക്കുന്നു
ReplyDeleteസന്തോഷം മാഷെ...
Deleteഅങ്ങനെയൊക്കെ കരുതാം - ഏതായാലും
ReplyDeleteഅതെ ശിഹാബ് ... വായനയ്ക്ക് സന്തോഷം
Deleteയാത്ര കൊള്ളാം.
ReplyDeleteസന്തോഷം ഈ വായനയ്ക്ക് ...
Deleteയാത്ര കൊള്ളാം.മുന്നറിയിപ്പും.
ReplyDeleteസന്തോഷം ഈ വായനയ്ക്ക്
Deleteമാലോകരെ നിങ്ങൾ ഓർത്തുകൊള്‍ക ..
ReplyDeleteനാശത്തിൻ കാലം അടുത്തു തന്നെ ...
ഇതൊരു മുന്നറിയിപ്പല്ലേ ?
ചേച്ചീടെ യാത്ര കൊള്ളാം..
ഇഷ്ടം
സന്തോഷം ..
Delete
ReplyDeleteചുരുങ്ങിയ വരികളിൽ നല്ല ആശയം..നല്ല ഏഴുത്ത്
സന്തോഷം ...
Delete
ReplyDeleteചുരുങ്ങിയ വരികളിൽ നല്ല ആശയം..നല്ല ഏഴുത്ത്
ReplyDeleteഒന്നും കാണുവാനാകാതെ
ഞാൻ തിരിഞ്ഞീടുമ്പോൾ..
എങ്ങു നിന്നോ ഒരു തേങ്ങൽ കേട്ടു..
ഓടിച്ചെന്നു ഞാൻ നോക്കും നേരം ...
സർവ്വം സഹയാം എൻ ഭൂമി മാതാ ..
ആത്മാഹൂതിയ്ക്കായ് അഗ്നിയെ കൂട്ടീടുന്നു..
അരുതെന്ന് തടയുവാൻ ആയിടാതെ ..
ഞാനുമാ തീയിൽ വെന്തുപോയി ..
കാമവും കോപവും നാള്‍ക്കു നാളേറിടുമി..
ചുടലക്കളത്തിലെ നശിച്ച ഗന്ധം...
ഇനി വരും തലമുറയുടെ തളിർ നാമ്പിനെ..
വിടരുവാനാകാതെ കരിച്ചിടുന്നു...!