Sunday 17 April 2016

മരണം ...

തെക്കേ തൊടിയിലായ് ഒരുക്കുന്നു ...
നിനക്കായി ഒരു ശവമഞ്ചം ..
മാവിൻ കഷണങ്ങൾ അടുക്കുന്നു നിന്നെ മൂടാൻ ..
നിന്നെ ഒർത്തുമൂകമായ് നില്ക്കുമി പ്രകൃതിയിൽ ..
ഇടയ്ക്കിടെ കേൽക്കാം ഒരമ്മതൻ തേങ്ങലുകൾ ..
ചിരിച്ച നിൻ മുഖത്തെപ്പഴോ നിരാശയുടെ കരി നിഴൽ
വീണത്‌ അവർ അറിയാതെ പോയതെന്തേ ...
മനസ്സിൽ ദുഃഖമെന്ന കനലെരിയുന്നു ...
പെയ്തൊഴിയാനാവാതെ തളം കെട്ടി നില്ക്കുന്നു ..
കണ്ണ് നീർ തുള്ളികൾ ..
ഇന്ന് നിൻ മുഖത്ത് ചിരിയില്ല...
നീ കടിച്ചമർത്തിയ കൈയ്പ്പുനീരിൻ ..ചവർപ്പുകൾ
നിന്റെ മുഖത്തായ് ദുഖത്തിൻ നിഴൽ ചിത്രം വരയ്ക്കുന്നു ...
എന്തിനു നീയിതു ചെയ്തു എൻ സഖി ...
ഇന്നും മനസ്സിലാകുന്നില്ല നിന്നെ ..
ഞാനും മൂകമായ് തേങ്ങുന്നു നിൻ വേര്പാടിനാൽ.

5 comments:

  1. മൂകമായ തേങ്ങൽ...

    വെറും കവിതയോ????


    (കുറച്ച്‌ അക്ഷരത്തെറ്റുകൾ)

    ReplyDelete
    Replies
    1. എന്തെ കവിതപോലെ തോന്നിയില്ലേ....? അക്ഷരത്തെറ്റുകൾ വരാതെ ശ്രദ്ധിക്കാം

      Delete
    2. ചില ദുഃഖങ്ങൾ വെറുതെ കുത്തികുറിക്കുന്നു..

      Delete
  2. കവിത നന്നായി.അനുഭവമായി തോന്നിയതെന്റെ തോന്നലോ,വായനയുടെ കുഴപ്പമോ എന്ന തോന്നലാണു മുകളിലെ അഭിപ്രായം!!!

    ReplyDelete
    Replies
    1. എന്റെ അനുഭവം ആണ് ഈ കവിത ....

      Delete