Tuesday, 16 February 2016

മനസ്സിൽ ഒരു നൊമ്പരമായ്....

ബാല്യത്തിലെൻ  മനസ്സിനേറ്റ  മുറിവിൻറെ  ആഴത്തിനിന്നും ...
തീരാത്ത  വേദനയുടെ  വിങ്ങലുകൽ ....

ഒരുമിച്ചു  കൈകോർത്തു  നാമൊന്നായ്  നീങ്ങിയ  ബാല്യത്തിലും ...
കാപട്യത്തിന്റെ മുഖമായിരുന്നു  നിന്നിലെന്ന്  ഞാൻ  അറിഞ്ഞപ്പോഴും ..
കണ്ണുനീർ  തുള്ളിയാൽ  കഴികളഞ്ഞു  സഖീ  നിന്നെയെൻ   മനസ്സിൽ നിന്നും ....

കാണാമറയത്തിരുന്നു   നീ  എന്നെ  കൊഞ്ഞനം  കാട്ടുമ്പോൾ...
കണ്ണുനീർ  മറയാക്കി  പുഞ്ചിരിക്കാൻ  ശ്രമിച്ചു  എൻറെ  ചുണ്ടുകൾ ...

എങ്കിലും  പ്രിയ  കൂട്ടുകാരീ .. ബാല്യത്തിൽ  നീ  തന്ന  മുറിവിൻറെ
ആഴത്തിനിന്നും  തീരാത്ത  വേദനയുടെ  വിങ്ങലുകൾ........

2 comments: