Saturday, 20 February 2016

വെറുതെ ഒരു സ്വപ്നം ...




ഒരു  സുന്ദരസ്വപ്നത്തിലെന്നപോലെ 
ഇന്നു   നിൻറെ  കിനാവിൻ  നിനവുകളിൽ ..
ഞാനൊരു  മുല്ലയായ്  വിരിഞ്ഞു  നിന്നു ...
നിൻറെ  മോഹന ചിത്രം വരച്ചു  ഞാൻ 
മറ്റൊരു  രാധയായ്  നൃത്തമാടി .....
വാസന്ത  രാവിൻറെ  തളിർമെത്തയിൽ  ..
ഞാനൊരു തണ്ടുലഞ്ഞ  താമരപോൽ തളർന്നുറങ്ങി ...




Thursday, 18 February 2016

പ്രതീക്ഷ ....



നീ എന്നിലേയ്ക് അടുക്കാൻ ശ്രമിച്ചപ്പോൾ.....
അകലം പാലിച്ചു ഞാൻ മാറി നിന്നു ...........
പിന്നിട് എപ്പഴോ...നിന്നിലേയ്ക്ക് അടുക്കുവാൻ...
നിന്റെ ഒരു വാക്കിനായി ഞാൻ കൊതിച്ചു ......
ഇന്ന് നിന്നെ പ്രതീക്ഷിച്ചു..നിന് തലോടൽ പ്രതീക്ഷിച്ചു ....
ഒരു വിളിപ്പാടകലെ ഞാൻ കാത്തിരിപ്പു.................
പ്രിയനേ നിന്നെ പിരിയുവാനാകാതെ .........


Wednesday, 17 February 2016

മഴ .......

ഈ മഴ നനയണം ..എനിക്ക് ...നിന്നിൽ അലിയാൻ  ....
എന്റെ മോഹത്തിൻ  മധു നിറയ്ക്കാൻ.....
എന്നിലേയ്ക്ക് വീഴുന്ന ഓരോ തുള്ളിയിലും ...
നീ എന്ന പ്രണയം നിറഞ്ഞു നില്പ്പു ...
നീ എന്ന സ്നേഹം തലോടി നില്പ്പു......

Tuesday, 16 February 2016

മനസ്സിൽ ഒരു നൊമ്പരമായ്....

ബാല്യത്തിലെൻ  മനസ്സിനേറ്റ  മുറിവിൻറെ  ആഴത്തിനിന്നും ...
തീരാത്ത  വേദനയുടെ  വിങ്ങലുകൽ ....

ഒരുമിച്ചു  കൈകോർത്തു  നാമൊന്നായ്  നീങ്ങിയ  ബാല്യത്തിലും ...
കാപട്യത്തിന്റെ മുഖമായിരുന്നു  നിന്നിലെന്ന്  ഞാൻ  അറിഞ്ഞപ്പോഴും ..
കണ്ണുനീർ  തുള്ളിയാൽ  കഴികളഞ്ഞു  സഖീ  നിന്നെയെൻ   മനസ്സിൽ നിന്നും ....

കാണാമറയത്തിരുന്നു   നീ  എന്നെ  കൊഞ്ഞനം  കാട്ടുമ്പോൾ...
കണ്ണുനീർ  മറയാക്കി  പുഞ്ചിരിക്കാൻ  ശ്രമിച്ചു  എൻറെ  ചുണ്ടുകൾ ...

എങ്കിലും  പ്രിയ  കൂട്ടുകാരീ .. ബാല്യത്തിൽ  നീ  തന്ന  മുറിവിൻറെ
ആഴത്തിനിന്നും  തീരാത്ത  വേദനയുടെ  വിങ്ങലുകൾ........

പുനർജ്ജനിയുടെ തീരത്ത് ..

നിക്ക് മാത്രമായ് ഇനിയും വരും വസന്തവും ..
എനിക്ക് മാത്രമായ് ഇനിയും ഒഴുകുമീ പുഴകളും ....
എന്നെ അറിയാൻ വരും എന്നിലെ മോഹങ്ങളും ....
എന്നെ തഴുകാൻ വരും എൻ സ്നേഹകാറ്റും....
എന്‍റെ തൂലികയിൽ മഷി പടർത്താൻ ..
എനിക്ക് മാത്രമായ് വരുമൊരു മഷികൂട്ടിനായ് ....
കാത്തിരിപ്പൂ ഞാനീ പുനർജ്ജനിയുടെ തീരത്ത് ..