Friday 10 February 2017

മാപ്പ് ...............!




ജോലിയുടെ ഭാഗമായി അച്ഛന് ഊട്ടിയിലേയ്ക്ക് സ്ഥലം മാറ്റം....അച്ഛൻ അവിടെ ചെന്ന് quarters റെഡിയാക്കി ഒരുമാസം കഴിഞ്ഞപ്പോൾ ഞങ്ങളേയും കൊണ്ടുപോയി. railway station-ൻറെ തൊട്ടടുത്ത്‌ തന്നെ ആയിരുന്നു quarters... തൊട്ടടുത്ത്‌ താമസിക്കുന്നവർ അച്ഛൻറെ സുഹൃത്തുക്കളും അവരുടെ ഫാമിലിയും ആയിരുന്നു. അവരുടെ മക്കൽ ഞങ്ങളുമായി പെട്ടന്നു തന്നെ അടുത്തു.

quarters ആണെങ്കിലും ഒരുപാട് സ്ഥലം ഉണ്ടായിരുന്നു ഞങ്ങൾ കുട്ടികൾക്ക്‌ കളിക്കാൻ, നസീമയും, ഫാത്തിമയും , ഞങ്ങളേക്കാൾ കുറച്ചുകൂടി മുതിർന്ന കുട്ടികൾ ആയിരുന്നു.. കഞ്ഞിയും കറിയും വെച്ച് കളിക്കുക, ഒളിച്ചു കളിക്കുക, അങ്ങനെ അങ്ങനെ ഒരുപാട് രസകരമായ നിമിഷങ്ങളിലൂടെ ഓരോദിവസവും കടന്നു പോയി..

ഒരിക്കൽ ഞങ്ങൾ  ഒളിച്ചു കളിക്കുമ്പോൾ ഒരു സംഭവം ഉണ്ടായി.. quarters-ൻറെ അടുത്ത് കുറച്ച് അകലെ ആയി കല്ക്കരി കൂട്ടിയിടുന്ന സ്ഥലം ഉണ്ട്. അന്ന് ഞാൻ പോയി ഒളിച്ചത് അവിടെ ആയിരുന്നു. എൻറെ കാല് വഴുതി ഞാൻ താഴേയ്ക്ക് പോയി, എന്താ ചെയ്യുക ആരും ഇക്കാര്യം അറിയുന്നില്ല, train വരാൻ സമയമായി. ചൂട് കല്ക്കരി തുപ്പാൻ തയ്യാറെടുത്താവും ട്രെയിനിൻറെ വരവ്. ഞാൻ കരയാൻ തുടങ്ങി എൻറെ കരച്ചിൽ ആരും കേൽക്കുന്നില്ല..പക്ഷെ ഞാൻ അപകടത്തിൽ പെടുന്നത് ഒരാൾ കാണുന്നുണ്ടായിരുന്നു.. 'സുന്ദരി' അതായിരുന്നു അവളുടെ പേര്.. പേരുപോലെ തന്നെ എണ്ണകറുപ്പിൻറെ അഴകായിരുന്നു അവൾക്ക്, ഞാൻ കരയുമ്പോൾ അവൾ എന്നോട് കൈകൊണ്ടു എന്തൊക്കെയോ ആംഗ്യം കാണിക്കുന്നുണ്ട്. കുറച്ച് കഴിഞ്ഞപ്പോൾ അവൾ ഒരാളെകൂട്ടി വന്നു. അയാളുടെ കൈയ്യിൽ വലിയ കയർ ഉണ്ടായിരുന്നു. എൻറെ നേരെ ആ കയർ ഇട്ട് എന്തോ അയാൾ പറഞ്ഞു. ഒന്നും മനസിലായില്ല എങ്കിലും, അയാൾ ഇട്ടു തന്ന ആ കയറിൽ പിടിച്ച് ഞാൻ മുകളിലേയ്ക്ക് കയറി.. എന്നെ രക്ഷപ്പെടുത്തിയതിന്റെ സന്തോഷം അപ്പോൾ തന്നെ പ്രകടമാക്കി, ഓടിചെന്ന് അവളെ കെട്ടിപിടിച്ച് കുറേ ഉമ്മ കൊടുത്തു.. അപ്പോഴും അവൾ എന്തോ ആംഗ്യം കാണിച്ചു. അപ്പോഴാണ് ആ സത്യം ഞാൻ തിരിച്ചറിഞ്ഞത് എൻറെ സുന്ദരിയ്ക്ക് സംസാര ശേഷി ഇല്ല എന്ന്..

അന്നു മുതൽ എൻറെ ഏറ്റവും അടുത്ത കൂട്ടുകാരി 'സുന്ദരി' ആയിരുന്നു. അതിൽ നസീമയ്ക്കും , ഫാത്തിമയ്ക്കും ചെറിയ ഇഷ്ട്ടക്കേട്‌ ഉണ്ടായിരുന്നു..ഞാൻ അത് കാര്യമാക്കിയില്ല. പിന്നിട് എല്ലാദിവസവും ഞാൻ അവളുടെ വീട്ടിലും അവൾ എൻറെ വീട്ടിലും വരുമായിരുന്നു.. അങ്ങനെ മാസങ്ങൾ കഴിഞ്ഞു, ഊട്ടിയിലെ കാലാവസ്ഥ അനിയത്തിക്ക് ഒട്ടും പിടിക്കുന്നില്ലായിരുന്നു, എന്നും അസുഖം അവളെയും കൊണ്ട് എപ്പോഴും ആശുപത്രിയിൽ പോകാനേ അച്ഛന് നേരമുള്ളു. എന്നും ഇങ്ങനെ അസുഖമായതുകൊണ്ട് തിരിച്ച് നാട്ടിലേയ്ക്ക് പോരാൻ അമ്മ തീരുമാനിച്ചു.. ആ തീരുമാനം എന്നെ ഒരുപാട് സങ്കടപ്പെടുത്തി. എൻറെ കൂട്ടുകാരിയെ എന്നേയ്ക്കുമായി നഷ്ട്ടപ്പെടാൻ പോകുന്നു..

അവളോട്‌ ഞാൻ ഇക്കാര്യം അറിയിച്ചു, നിശബ്ദമായി അവൾ കരഞ്ഞു..

പോകുന്നതിന് രണ്ട് ദിവസം മുൻപ് അച്ഛൻറെ വിവാഹമോതിരം കാണാതെ പോയി, എല്ലാവരും എൻറെ സുന്ദരിയെ സംശയിച്ചു, പാവം അവളെന്നെ ദയനീയമായി നോക്കി, അവൾ ഒരിക്കലും അങ്ങനെ ചെയ്യില്ല എന്ന് എനിക്കറിയാമായിരുന്നു , കുട്ടിയായ എൻറെ വാക്കുകളെ ആരാണ് കേൾക്കാൻ തയ്യാറാവുക..

അവളെ അടിച്ചിറക്കുന്നപോലെ തന്നെ എല്ലാവരും പെരുമാറി..ഊമ ആയതുകൊണ്ട് അവളുടെ നിരപരാധിത്വം കണ്ണുനീരായി ഒഴുകികൊണ്ടേ ഇരുന്നു...

എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ നടന്നുപോയി...പിന്നിടൊരിക്കലും അവളെ ഞാൻ കണ്ടിട്ടില്ല.. ഞാൻ കാരണം കള്ളിയെന്ന പരിവേഷം അണിയേണ്ടി വന്നവൾ....ഇന്ന് നീ എവിടെയാണ് ..? എനിക്ക് മാപ്പ് തരു പ്രിയ കൂട്ടുകാരി.....

6 comments:

  1. കൊള്ളാം.. ബാല്യകാല ഓർമ്മകൾ ഇപ്പോഴും നമ്മെ ഇങ്ങനെ പിന്തുടരും ..നല്ല ആഖ്യാനം ..ആശംസകൾ

    ReplyDelete
  2. ബാല്യം എന്നും ഓരോ ഓർമ്മകൾ സമ്മാനിച്ചിരുന്നു ....സന്തോഷം പുനലൂരാൻ ചേട്ടാ ..

    ReplyDelete
  3. ബാല്യകാല സ്മരണകൾ
    ചിലപ്പോൾ ഇങ്ങിനെയാണ്‌
    അവ നമ്മെ പിന്തുടർന്ന് കൊണ്ടേയിരിക്കും

    ReplyDelete
    Replies
    1. ശരിയാണ് മുരളിച്ചേട്ടാ .. ചില ഓർമ്മകൾ മായാതെ മനസ്സിൽ തങ്ങി നിൽക്കും .. ഒരു നൊമ്പരമായി ..

      Delete
  4. ആ ഓർമ്മ ഒരു വലിയ നോവായി ഇടക്കൊക്കെ ഓർമ്മയിൽ അല്ലേ കല....
    വായിച്ചപ്പോൾ എനിക്കും വിഷമം തോന്നി.

    ReplyDelete
    Replies
    1. chila ormmakal anganeyaanu chechi.. santhosham chechi..abhiprayathinu

      Delete